ലഖ്‌നൗ: ഹിജാബ് ഉള്‍പ്പെടെ ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്‍പര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഹിജാബ് അടക്കം സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തെ ബഹുമാനിക്കണമെന്നും ഒരാള്‍ എന്ത് ധരിക്കണമെന്ന് നിര്‍ദേശിക്കരുതെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളോട് സംവദിക്കുകയായിരുന്നു രാഹുല്‍.
‘ഒരു പെണ്‍കുട്ടി എന്താണ് ധരിക്കേണ്ടതെന്നത് അവളുടെ തിരഞ്ഞെടുപ്പാണ്. ഇതാണ് എന്റെ അഭിപ്രായം. നിങ്ങള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്.’ രാഹുല്‍ അഭിപ്രായപ്പെട്ടു.
കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം ചൂണ്ടികാട്ടി ഒരു വിദ്യാര്‍ത്ഥിനിയാണ് ചോദ്യം ഉയര്‍ത്തിയത്. അന്ന് രാഹുല്‍ ഗാന്ധിയായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്നായിരുന്നു ചോദ്യം.