കൊച്ചി: മൂവാറ്റുപുഴയില്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി. റോഡില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടിന് ആറൂര്‍ മഞ്ഞമാക്കിത്തടം ജങ്ഷനില്‍ വച്ചുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് ലോറിയുമായി ഇടിച്ചത്.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിന്റെ ടയറുകള്‍ ഉള്‍പ്പെടെ വേര്‍പെട്ട നിലയിലാണുള്ളത്. പരിക്കേറ്റവര്‍ മൂവാറ്റുപുഴയിലെ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി
മൂവാറ്റുപുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയും കൂത്താട്ടുകുളം ഭാഗത്ത് നിന്നും വന്ന കാറുമാണ് അപകടത്തില്‍ പെട്ടതെന്ന് സമീപവാസികള്‍ പറഞ്ഞു.