മസ്‌കത്ത്- ഒമാനില്‍ സ്വദേശികളേയും പ്രവാസികളേയും ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ് നടത്തിവന്ന നാലു പേര്‍ അറസ്റ്റില്‍.
ആളുകളെ ഇലക്ട്രോണിക് രീതിയില്‍ കബളിപ്പിച്ചതിാണ് നാല് പ്രവാസികളെ അറസ്റ്റ് ചെയ്തതെന്് റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) അറിയിച്ചു. അറസ്റ്റിലായ നാലു പേരും ഏഷ്യക്കാരാണ്.
സ്വദേശികളേയും വിദേശികളേയും ഫോണില്‍ വിളിച്ച് അവരുടെ ബാങ്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞാണ് കബളിപ്പിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ഇവര്‍ ചെയ്തിരുന്നത്.
പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി പോലീസ് അറിയിച്ചു.
2024 February 27GulfCyber Fraudtitle_en: Police Arrests Four Expats For Phone Scams In Oman