കൊച്ചി: പിറവത്ത് പിതാവിനൊപ്പം ബ്യൂട്ടിപാര്‍ലറിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച പാര്‍ലര്‍ ഉടമ അറസ്റ്റില്‍. പിറവം പാഴൂര്‍ ദേവീപ്പടിക്കടുത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന പാഴൂര്‍ മാനവീയത്തില്‍ മുത്തു(38)വാണ് പിടിയിലായത്.
12ന് വൈകിട്ടാണ് സംഭവം. പാര്‍ലറില്‍ സ്ത്രീ ജീവനക്കാരുണ്ടെന്നു കരുതിയാണ് പെണ്‍കുട്ടി പിതാവിനൊപ്പം ചെന്നത്. എന്നാല്‍, സ്ത്രീകളുണ്ടായിരുന്നില്ല. കുട്ടിയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി ഉപദ്രവിച്ചതായാണ് പരാതി.
വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് കുട്ടി പഠിക്കുന്ന സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.