വെളിയന്നൂർ: പരേതനായ കുന്നത്തേൽ കുരുവിളയുടെ ഭാര്യ അന്നമ്മ കുരുവിള (87) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (ഫെബ്രു. 29) ഉച്ചകഴിഞ്ഞു നാല് മണിക്ക് ഭവനത്തിൽ ആരംഭിച്ച് വെളിയന്നൂർ സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കരിക്കുന്നതാണ്.
മക്കൾ: വത്സ, എൽസി, മോളി, തങ്കച്ചൻ, ലില്ലി, സജിമോൻ, സുമി. മരുമക്കൾ: തോമസ് (തൈപ്പറമ്പിൽ, ബാംഗ്ലൂർ) ബേബി (വലിയകണ്ടത്തിൽ, രാജാക്കാട്), പരേതനായ ചാൾസ് (തോലത്ത്, ബാംഗ്ലൂർ), ജെസ്സി (വാലയിൽ, ആലപ്പുഴ), തോമസ് (ഇല്ലിമൂട്ടിൽ, ഉഴവൂർ), ദീപ (എടശ്ശേരിയിൽ, ചിങ്ങവനം), ഷൈൻ (മുപ്രാപ്പള്ളിയിൽ, വെളിയന്നൂർ).