പത്തനംതിട്ട: പള്ളിക്കൽ പഞ്ചായത്തിലെതൊഴിലുറപ്പ് പദ്ധതിയിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം ഡി.വൈ.എഫ്.ഐ യുടെ മനുഷ്യ ചങ്ങലക്കു പോയ 70 പേരുടെ കൂലി തിരിച്ചുപിടിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു.ഇവരുടെ ഹാജർ രേഖപ്പെടുത്തിയ മേൽനോട്ടക്കാരായ മൂന്ന് മേറ്റുമാരെഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും ഓംബുഡ്സ്മാൻ രാധാകൃഷ്ണകുറുപ്പിൻ്റെ ഉത്തരവിൽ പറയുന്നു.
പള്ളിക്കൽ പഞ്ചായത്തിലെ തൊഴിലുറപ്പ് വിവാദമായതിന് പിന്നാലെ കോൺഗ്രസ്, ബി.ജെ.പി പ്രതിനിധികൾ ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു.
2024 February 27Keralatitle_en: Action against those who left work and went to human chain