ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉള്‍പ്പെടെ ഒട്ടനവധി സിനിമകളിലൂടെ നായികയായി ശ്രദ്ധേയ വേഷം ചെയ്ത് പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് നിമിഷ. ഒരു അഭിമുഖത്തിലൂടെ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും തമിഴ് ചിത്രം ചിത്തയിലെ ക്ലൈമാക്‌സിനെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നിമിഷ.
”ക്ലൈമാക്‌സിലെ ആദ്യ ഷോട്ട് ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. കാരണം ഞാനൊരുപാട് കരഞ്ഞു. അത് വേണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. കാരണം അവള്‍ ഒരു അതിജീവിതയാണ്. സംഭവിച്ചിട്ട് ഇത്രയും വര്‍ഷങ്ങളായി. വിഷമം അകത്തുവച്ച് കുറച്ച് ഇമോട്ട് ചെയ്താല്‍ മതി. ആദ്യ ഷോട്ടില്‍ ഞാന്‍ ഇതനുഭവിച്ച എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് കരഞ്ഞത്. കുറേ കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ അത് മറക്കും.
ഒരു സിനിമയിലൂടെ ഇത് കാണുമ്പോള്‍ ഇത് നമ്മളില്‍ നില്‍ക്കും. ചിത്തയില്‍ എനിക്കധികം സ്‌ക്രീന്‍ സ്‌പേസ് ഇല്ല. അവസാനത്തെ ക്ലൈമാകസ് ചെയ്യാന്‍ വേണ്ടിയാണ് സ്‌ക്രിപ്റ്റിനോട് യെസ് പറഞ്ഞത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ ആ കഥാപാത്രം കടന്ന് പോകുന്നത് ഞാന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല. പക്ഷെ, ഇങ്ങനത്തെ പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതറിഞ്ഞാല്‍ മതി. നമ്മള്‍ അത് റിലേറ്റ് ചെയ്യണമെന്നില്ല. ഒരു ആക്ടറെന്ന നിലയില്‍ പ്രേക്ഷകര്‍ അത് റിലേറ്റ് ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. എനിക്കത് റിലേറ്റ് ചെയ്യേണ്ടതില്ല. ഏതെങ്കിലും ഒരു സ്ത്രീക്കത് റിലേറ്റ് ചെയ്യാന്‍ പറ്റും.
സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ല. എന്നെ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ക്ക് ഞാന്‍ ആരാണ്, എന്താണ് എന്നൊക്കെയറിയാം. എന്നെ അറിയാത്ത ആളുകള്‍ എന്തെങ്കിലും പറയുമ്പോള്‍ അതെന്നെ ബാധിക്കാറില്ല. കരിയറിന്റെ തുടക്കത്തില്‍ കുറച്ച് ബാധിച്ചു.
അത് കുഴപ്പമില്ല മോളെ, അവര്‍ പറയുന്നത് സാധാരണയാണ്. അതില്‍ നിന്ന് നല്ലത് നോക്കി നീ സ്വീകരിച്ചാല്‍ മതിയെന്ന് അമ്മ പറയും. അമ്മയും ചേച്ചിയും ചേട്ടനുമാെക്കെ അതില്‍ ചില്‍ ആണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുറെ നെഗറ്റിവിറ്റിയുണ്ട്. അത് ഒരു തരത്തിലും ബാധിക്കാന്‍ പാടില്ലെന്നാണ് ഇപ്പോഴത്തെ കുട്ടികളോട് പറയാനുള്ളത്. സ്‌കൂളില്‍ താന്‍ ആവറേജിനേക്കാള്‍ കുറച്ച് കൂടി പഠിക്കുന്ന കുട്ടിയായിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് അഡ്മിഷന്‍ കിട്ടിയത്.
തൊണ്ടിമുതലിലെ പാട്ടൊക്കെ ഇറങ്ങിയപ്പോള്‍ മമ്മി പോലും ഞെട്ടിപ്പോയി. നിമ്മി നാണിക്കുന്നു എന്നൊക്കെ പറഞ്ഞു. താനിന്നത്തെ വ്യക്തിയായി മാറിയതിന് പിന്നില്‍ അമ്മയാണ്. ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. മുമ്പ് അമ്മ അന്ധേരിയില്‍ ഓഡിഷന് കൊണ്ട് പോയിട്ടുണ്ട്.
അന്ന് ഞാന്‍ ടോം ബോയ് ആയിരുന്നു. ഓഡിഷന് ഒരിക്കലും സെലക്ടാ ആയില്ല. പന്ത്രണ്ടാം ക്ലാസിന് ശേഷം ഇത് നിന്റെ ജീവിതമാണ്. നിനക്കിഷ്ടമുള്ളത് ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്. ചെറുപ്പം മുതല്‍ എനിക്ക് നിയന്ത്രണങ്ങളൊന്നുമുണ്ടായിട്ടില്ല…”