ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ – കിദ്വായ് നഗർ ഏരിയക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന വാർഷിക പൊതു യോഗത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ മുഖ്യാതിഥി ആയിരുന്നു. കൂടാതെ കേന്ദ്രകമ്മിറ്റി അഡിഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ജോയിന്റ് ട്രഷറർ പിഎൻ ഷാജി, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീന രമണൻ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ സുകന്യ അമൻ, സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, ജോയിന്റ് സെക്രട്ടറിമാർ എം ശിരീഷ്, കെപി സുതൻ, ട്രഷറർ അജി ചെല്ലപ്പൻ, ജോയിന്റ് ട്രഷറർ ഡോ ശ്യാം ഷാജി, ഇന്റെർണൽ ഓഡിറ്റർ എംപി ഹരി, വനിതാ വിഭാഗം കൺവീനർ ടി സുതില, ജോയിന്റ് കൺവീനർമാർ ഗിരി സുതൻ, എസ് പാർവ്വതി എന്നിവരെയും കൂടാതെ നിർവ്വാഹക സമിതി / ജനറൽ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. എസ്ആർ പിള്ള ആയിരുന്നു വരണാധികാരി.