ലോകത്തിലെ എല്ലാ മതവിശ്വാസങ്ങള്‍ക്കും, സിനിമകള്‍, പരമ്പരകള്‍, നോവലുകള്‍ എല്ലാത്തിനും പറയാനുണ്ടാകും പ്രേതങ്ങളുടെയും ആത്മാക്കളുടെയും കഥകള്‍.. എന്നാലിവിടെ ഒരു പ്രേതം തന്റെ ശരീരത്തുണ്ടെന്ന് പറയുകയാണ് ആകാന്‍ഷ എന്ന എട്ടു വയസുകാരി. പെണ്‍കുട്ടിയുടെ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഗുരുഗ്രാമിലെ ശനിധാമിലെ താമസക്കാരിയാണ് ആകാന്‍ക്ഷ. തന്നെ അഭിമുഖം നടത്തിയ ആളോട് താന്‍ ആകാന്‍ഷ അല്ലെന്നും എട്ട് വര്‍ഷമായി അവളുടെ ശരീരം കൈയ്യടക്കിയിരിക്കുന്നത് താനാണെന്നും ആയിരുന്നു ഈ വെളിപ്പെടുത്തല്‍. അശോക് എന്നാണ് തന്റെ പേരെന്നും പറയുന്നു.
ഒരു സാധുവാണ് തന്നെ ആകാന്‍ഷയുടെ ദേഹത്താക്കിയത് എന്നും തനിക്ക് മോക്ഷം കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നുമാണ് ആകാശായി ആകാന്‍ഷ പറയുന്നത്. ഒപ്പം ആകാന്‍ഷയെ കൊല്ലും എന്നും പറയുന്നുണ്ട്. തന്റെ മരണം എങ്ങനെ ആയിരുന്നെന്നും ആകാശ് എന്ന കുട്ടി പറയുന്നുണ്ട്.
തന്റെ അമ്മാവനോടൊപ്പം ഒരു ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോയതാണ് താന്‍. അമ്മാവന്‍ തന്നെ കനാലില്‍ തള്ളിയിട്ടു കൊന്നെന്നാണ് ആകാശ് എന്ന് അവകാശപ്പെടുന്ന ആകാന്‍ഷ പറയുന്നത്. എന്തായാലും, വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.
ലൈക്കും ഷെയറും കിട്ടാനായി ചിത്രീകരിച്ച വീഡിയോയെന്നും കുട്ടിയുടെ അമ്മയ്ക്കും അച്ഛനും എതിരെ കേസെടുക്കണമെന്നും വീഡിയോയില്‍ പ്രതികരിച്ച് ആളുകള്‍ അഭിപ്രായം പറയുന്നുണ്ട്.