കുവൈറ്റ് സിറ്റി: സ്‌കൂളിലെ ജിമ്മില്‍ വച്ച് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ ഈജിപ്ഷ്യന്‍ പരിശീലകന് കുവൈറ്റില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ. ശിക്ഷാകാലാവധി ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു.
ഒരു വിദേശ സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സ്‌കൂളിലെ നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞു.