ചെന്നൈ: ചെന്നൈ അറുമ്പാക്കം മെട്രോ സ്റ്റേഷനില്‍ പോലീസുകാരന്‍ സ്ത്രീയുടെ മാല പൊട്ടിച്ചോടി. യാത്രക്കാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സുരക്ഷാ ചുമതലയുളള പോലീസുകാരനാണ് മാല കവര്‍ന്നത്. ആവടി സ്പെഷ്യല്‍ ബറ്റാലിയലിനെ കോണ്‍സ്റ്റബിള്‍ രാജാദുരയാണ് പിടിയിലായത്.
വൈദ്യുത ബോര്‍ഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ ആറു പവന്റെ മാലയാണ് കവരാന്‍ ശ്രമിച്ചത്. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് പോകാന്‍ തുടങ്ങിയപ്പോഴായിരുന്നു രാജാദുരയുടെ ഇവരുടെ മാല പൊട്ടിച്ച് ഓടിയത്.
വിജയലക്ഷ്മി ബഹളം വച്ചതോടെ മറ്റ് യാത്രക്കാര്‍ രാജാദുരയുടെ പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടി. ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. മൂന്ന് മാസം മുമ്പാണ് രാജാദുര അറുമ്പാക്കം മെട്രോ സ്റ്റേഷനിലെത്തിയത്. ഇതിന് മുമ്പ് സമാന കുറ്റങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.