കൊണ്ടോട്ടി – വില്‍പനക്കായി എത്തിച്ച ഹെറോയിനുമായി കൊണ്ടോട്ടിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി നെയ്യന്‍ മണ്ണാറില്‍ മുഹമ്മദ് അജ്മല്‍ (28),വൈത്തല പറമ്പില്‍ ഉമറുല്‍ ഫാറൂഖ് (30) ,നെടിയിരുപ്പ് കോളനി റോഡ് തലാപ്പില്‍ യഥുന്‍ (28) എന്നിവരെയാണ് കൊണ്ടോട്ടി പൊലിസ് പിടികൂടിയത്.
ഇന്നലെ രാത്രി കൊണ്ടോട്ടി മണ്ണാരില്‍ അജ്മലിന്റെ വീട്ടു പരിസരത്തു നിന്നാണ് മൂവരേയും പിടി കൂടിയത്. ഇവരില്‍ നിന്നും 10 ഗ്രാമോളം ഹെറോയിന്‍ പിടികൂടി.രണ്ട് ദിവസം മുമ്പ് മുംബൈയില്‍ നിന്നാണ് ഇവര്‍ ഹെറോയിന്‍ വാങ്ങി നാട്ടിലെത്തിച്ചത്.കൊണ്ടോട്ടി രാമനാട്ടുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്തു സംഘത്തിലെ പ്രധാനികളാണ് പിടിയിലായ മൂന്നു പേരും.പിടിയിലായ അജ്മലിന് കാസര്‍ക്കോട് നീലേശ്വരം സ്റ്റഷനില്‍ 30 ഗ്രാമോളം ബ്രൗണ്‍ ഷുഗര്‍ പിടികൂടിയ കേസടക്കം 5 ലഹരിക്കേസുകളുണ്ട്. യഥുന്‍ കൊണ്ടോട്ടി സ്റ്റേഷനിലെ രണ്ട് കൊലപാതക ശ്രമ കേസിലും ലഹരി കടത്തു കേസിലും പ്രതിയാണ്. ഉമറുല്‍ ഫാറൂഖ് തേഞ്ഞിപ്പാലം സ്റ്റേഷന്‍ പരിധിയില്‍ അര്‍ധരാത്രി വീട്ടില്‍ അധിക്രമിച്ചു കയറി സ്ത്രീയെ ഉപദ്രവിച്ചതടക്കം രണ്ട് ലഹരിക്കേസിലും പ്രതിയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി സിദ്ദിഖിന്റെ നിര്‍ദ്ദേശത്തില്‍ കൊണ്ടോട്ടി ഇന്‍സ്പകര്‍ ദീപകുമാര്‍ ,സബ് ഇന്‍സ്പകടര്‍ ജിജോ ആനന്ദന്‍,അജിത്ത്, സജീഷ്,ശുഹൈബ്, ഹരിലാല്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
2024 February 27KeralaThree youthsArrested with drugs.kondotty ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Three youth arrested with heroin in Kondoty