തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാനാവൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
അഴിമതിക്കാരുടെ കരാളഹസ്തങ്ങളില്‍ നിന്നും മാസപ്പടിക്കാരുടെ കറുത്ത കൈകളില്‍ നിന്നും വര്‍ഗീയ ശക്തികളുടെ, മതഭീകരവാദ കോമരങ്ങളുടെ കറുത്ത കൈകളില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ മോദിക്ക് മാത്രമെ കഴിയുകയുള്ളൂവെന്നും കേരളം മോദിക്കൊപ്പം മാറുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കൈനിറയെ മലയാളികള്‍ക്കുള്ള സമ്മാനങ്ങളുമായാണ് മോദി വന്നിരിക്കുന്നത്. ഓരോ തവണ കേരളത്തിലേക്ക് വരുമ്പോള്‍ ജനകീയമായ മുന്നേറ്റമാണ് നടത്തുന്നത്. ഇടതു വലതു മുന്നണികളുടെ രാഷ്ട്രീയം കേരളത്തില്‍ അവസാനിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയമാണ് വിജയിക്കാന്‍ പോകുന്നത്. ഇതുതന്നെയാണ് കേരളപദയാത്രക്ക് ലഭിക്കുന്ന ജനപിന്തുണ തെളിയിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ആയിരക്കണക്കിന് ആളുകളാണ് മുന്നണികളെ ഉപേക്ഷിച്ച് ബിജെപിയിക്കെത്തുന്നത്. മോദിയുടെ ഗ്യാരണ്ടിയാണ് കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
നരേന്ദ്ര മോദിക്ക് മാത്രമെ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാനാവൂ. ആറ്റുകാല്‍ പൊങ്കാലയെ ആക്ഷേപിച്ചിരിക്കുകയാണ് ഇടതുവലതുമുന്നണികള്‍. അപമാനഭാരതത്തില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നത് ബിജെപിയായിരിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *