കേരള നോളജ് ഇക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേർന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാർഥികളിൽനിന്ന് ആറുമാസ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾക്കായി അപേക്ഷ ക്ഷണിക്കുന്നു. ഐ.ടി. മേഖലയിൽ ജോലിസാധ്യതയുള്ള തൊഴിൽ നൈപുണി പരിശീലന പ്രോഗ്രാമുകളായ മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഫുൾസ്റ്റോക്ക് ഡിവലപ്മെൻറ്, 2ഡി/3ഡി ഗെയിം എൻജിനിയറിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. ictkerala.org/registration വഴി ഫെബ്രുവരി 29 വരെ അപേക്ഷിക്കാം.
യോഗ്യരായ വിദ്യാർഥികൾക്ക് കേരള നോളജ് മിഷന്റെ 70 ശതമാനം സ്കോളർഷിപ്പ് ലഭിക്കും. അക്കാദമിക് മികവ് പുലർത്തുന്ന ഇതര വിദ്യാർഥികൾക്ക് ഐ.സി.ടി. അക്കാദമി നൽകുന്ന 40 ശതമാനം സ്കോളർഷിപ്പ് ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കാത്ത, വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആകെ ഫീസിന്റെ 15 ശതമാനം കാഷ്ബാക്കായി നൽകുന്നു. വിവരങ്ങൾക്ക്: 75 940 51437, 471 270 0811

By admin

Leave a Reply

Your email address will not be published. Required fields are marked *