തിരുവനന്തപുരം – ഇന്ത്യയുടെ അഭിമാനമാനമായ ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നയിക്കും. പാലക്കാട് സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണന്‍ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഗഗന്‍യാന്‍ ദൗത്യത്തിനുള്ള നാല് സംഘാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് പുറമെ അജിത്ത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാശു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. തുമ്പ വി എസ് എസ് സിയില്‍ നടന്ന ചടങ്ങില്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പ്രധാന മന്ത്രി പ്രഖ്യാപനം നടത്തിയത്. ഗഗന്‍യാന്‍ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക. ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു.
നാലുപേരില്‍ മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക.. നാല് പേരും ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുമാരാണ്. തുമ്പയിലെ വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഗഗന്‍യാന്‍ ദൗത്യ സംഘാംഗങ്ങളെ ആദ്യമായി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ചടങ്ങ് നടന്നത്. തിരുവനന്തപുരം വിഎസ്എസ്‌സിയിലെത്തി നരേന്ദ്ര മോദി മോഡി ഗഗന്‍യാന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. വിഎസ്എസ്‌സിയിലെ പുതിയ ട്രൈസോണിക് വിന്‍ഡ് ടണല്‍, മഹേന്ദ്രഗിരി പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ സെമി ക്രയോജനിക് ഇന്റ?ഗ്രേറ്റഡ് എഞ്ചിന്‍ ആന്റ് സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എല്‍വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി. എന്നീ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.
2024 February 27KeralaPride moment for keralaCaptain Prasanth Balakrishnanwill leadGaganyan crew ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Kerala’s pride, Malayali Captain Prashant Balakrishnan will lead the crew for the Gaganyaan mission