കൊച്ചി: ഏഴര കൊല്ലമായി മുറുകെപിടിച്ചത് അഴിമതി രഹിതമായ സേവനമെന്ന് എം മുകേഷ് എംഎല്‍എ. കൊല്ലം മണ്ഡലത്തില്‍ മതേതരത്വം മുറുകെ പിടിച്ചുകൊണ്ടുള്ള സേവനമാണ് നടത്തിയത്. ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണെന്ന് എം. മുകേഷ് എംഎല്‍എ പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് മുകേഷ് വിഡിയോ പങ്കുവച്ചത്.
ഒരു സിനിമാനടനായ ഞാന്‍ എംഎല്‍എയായി വന്നപ്പോള്‍ ഒരുപാട് പേര്‍ക്ക് സംശയമുണ്ടായിരുന്നു ഞാന്‍ എങ്ങനെയാണ് ഈ മണ്ഡലം കൈകാര്യം ചെയ്യാന്‍ പോകുന്നത് എന്ന്. എന്നാല്‍ അതിനുള്ള ഉത്തരം കഴിഞ്ഞ ഏഴര കൊല്ലമായി കൊല്ലം മണ്ഡലത്തില്‍ മാത്രമായി എന്റെ ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ട് എനിക്ക് നേടിയെടുക്കാന്‍ സാധിച്ചത് 1748 കോടിയുടെ വികസനമാണ്. ഇത് വെറും വാക്കല്ല. പല സന്ദര്‍ഭങ്ങളിലും ഞാന്‍ പലരെയും ക്ഷണിച്ചിട്ടുണ്ട്. എന്റെ മണ്ഡലത്തിലെ വികസനം നേരിട്ട് വന്ന് കാണാന്‍. തൊട്ട് കാണിക്കാം വികസനം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ആരും അത് ഏറ്റെടുത്തില്ല. കാരണം തൊട്ട് കാണിക്കും എന്ന് അവര്‍ക്ക് അറിയാം.
കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്നാല്‍ കഴിയുന്ന സേവനം നടത്തുവാന്‍ കഴിഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ വികസനങ്ങള്‍ കൊണ്ടുവരാനുള്ള അവസരമായിട്ടാണ് തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. അച്ഛന്റെ പിന്തുടര്‍ച്ച എന്ന രീതിയില്‍ ഞാന്‍ ഉണ്ടാകും. കൊല്ലത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങി കേള്‍ക്കാന്‍ വിജയിപ്പിക്കണം. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എന്നെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും മുകേഷ് വിഡിയോയില്‍ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *