ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും പ്രധാനവേഷങ്ങളിലെത്തുന്ന രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11ന് വേൾഡ് വൈഡ് റിലീസായി തീയറ്ററുകളിലെത്തും. ജി.സി.സി റിലീസ് എ.പി ഇന്റർനാഷണലിന്റെ ഹോം സ്‌ക്രീൻ എന്റർടൈൻമെന്റ് കരസ്ഥമാക്കി. ഔട്ട് സൈഡ് ജി.സി.സി ആർ.എഫ്.ടി ഫിലിംസും ഓൾ ഇന്ത്യ റിലീസ് യു.എം.എഫ് വഴി ഐക്കോൺ സിനിമാസും നിർവഹിക്കും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മാളികപ്പുറത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ്. വർഷങ്ങൾക്കുശേഷം സിനിമയിൽ തിരിച്ചെത്തുന്ന ജോമോൾ ക്രിമിനൽ അഭിഭാഷയുടെ വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്റർടൈനറാണ് ചിത്രമാണിതെന്ന് അണിയറ പ്രവർത്തകർ പറയുന്നു ഇതൊരു സൂപ്പർ ഹീറോയുടെ കഥ പറയുന്ന സിനിമ ആയതുകൊണ്ട് സസ്‌പെൻസും സർെ്രെപസും ട്വിസ്റ്റും ഉൾപ്പെടുത്തിയാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കാൻ തക്കവണ്ണം മിസ്റ്റീരിയസ് എലമെൻസുകളും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: ചന്ദ്രു ശെൽവരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ: തപാസ് നായക്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: വിപിൻ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എസ്, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്‌സ്: ഡിടിഎം, സബ്‌ടൈറ്റിൽസ്: ഫിൽ ഇൻ ദ ബ്ലാങ്ക്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, ടെൻ ജി മീഡിയ, സ്റ്റിൽസ്: നവിൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ.
2024 February 27Entertainmenttitle_en: JAI GANESH