ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എട്ടാമതും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇതിന് മുന്നെ ഇഡി ഏഴുതവണ സമന്‍സ് അയച്ചെങ്കിലും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല.
എട്ടാമത്തെ സമന്‍സില്‍ മാര്‍ച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡിയുടെ നിര്‍ദ്ദേശം. ഇഡിയുടെ നോട്ടീസുകള്‍ നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടാല്‍ മാത്രമെ ഇഡിക്ക് മുന്നിലെത്തുവെന്നും കെജ്‌രിവാള്‍ അറിയിച്ചിരുന്നു.