പൊന്നാനി: പുണ്യമണ്ണിലേക്ക് യാത്രയാവുന്ന ഉംറ സംഘത്തിന് പൊന്നാനി ചന്തപ്പടിയിൽ ജനകീയ യാത്രയയപ്പ് നൽകി. അക്ബർ ട്രാവൽസ് ഉംറ സംഘത്തിന്റെ ഭാഗമായാണ് തീർത്ഥാടകർ പുറപ്പെട്ടത്. സംഘത്തിലെ പൊന്നാനി നിവാസികളായ തീർത്ഥാടകർ ചന്തപ്പടിയിൽ നിന്ന് ഗ്രൂപ് ഏർപ്പെടുത്തിയ പ്രത്യേക വാഹനത്തിൽ യാത്രയായത്. ലുഖ്‌മാൻ ഫൈസി യാത്രയയപ്പിന് നേതൃത്വം നൽകി.
മസ്‌കറ്റിൽ ബിസിനസ്സുകാരനായ പൊന്നാനി സ്വദേശി ഏർപ്പെടുത്തിയ സൗജന്യ ഉംറയിലാണ് പൊന്നാനിയിൽ നിന്ന് പുറപ്പെട്ട തീർത്ഥാടകർ. നിർധനരെങ്കിലും പുണ്യമണ്ണിൽ എത്താനും വിശുദ്ധ ഉംറ നിർവഹിക്കാനുമുള്ള ഇവരുടെ അടങ്ങാത്ത ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ അല്ലാഹുവിനെ സ്തുതിക്കുന്നതായി സംഘത്തെ യാത്രയാക്കുന്ന വേളയിൽ സുമനസ്സുകാരാനായ വ്യക്തി പറഞ്ഞു. ഇത് മറ്റുള്ളവർക്ക് കൂടി മാതൃകയാവുമ്പോഴാണ് താൻ കൂടുതൽ ആഹ്ലാദിക്കുകയെന്നും മഹത്തായ ഉദ്യമത്തിന് സർവ പിന്തുണയും നൽകിയ അക്ബ ട്രാവൽസ് നന്ദി അർഹിക്കുന്നതാണ് അദ്ദേഹം തുടർന്നു. ആശംസകൾ നേരാനെത്തിയ ജനങ്ങൾ സുകൃത മനോഭാവത്തെ പ്രശംസിച്ചു.
ഉസ്താദ് അൻവർ കുമ്പ്ര വട്ടപ്പറമ്പിൽ അമീർ പദവിയിൽ സംഘത്തിലുണ്ട്. കരിപ്പൂരിൽ നിന്ന് വൈകീട്ട് ഒമ്പതിന് പുറപ്പെടുന്ന തീർത്ഥാടക സംഘം അബുദാബി വഴിയാണ് ജിദ്ദയിലെത്തുക. റംസാൻ ആരംഭിച്ച ശേഷം മാർച്ച് പന്ത്രണ്ടിനാണ് പുണ്യനാട്ടിൽ നിന്നുള്ള ഇവരുടെ മടക്കം.
തങ്ങൾക്ക് കീഴിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഈ സീസണിൽ അസംഖ്യം ഗ്രൂപ്പുകൾ ഇതിനകം ഉംറ നിർവഹിച്ചതായും റംസാനിലെ തീർഥാടനത്തിനുള്ള ബുക്കിങ് തുടരുന്നതായും അക്ബർ ട്രാവൽസ് ഉംറ വിഭാഗം ജീവനക്കാരൻ ഹുസൈൻ വിവരിച്ചു. ഹനീഫ, സഹീർ, സൈഫുൽ, യൂനുസ് എന്നിവരും രംഗത്തുണ്ടായിരുന്നു.