ചാവക്കാട് : റമദാൻ മാസത്തെ വരവേൽക്കാൻ വീടും പരിസരവും വൃത്തിയാക്കിയും പലഹാരങ്ങൾ ഉണ്ടാക്കിയും പ്രാർഥനകൾ നടത്തിയും ബറാഅത്ത് രാവ് ആചരിച്ച് മുസ്‌ലിം ഭവനങ്ങളും മസ്ജിദുകളും.
മസ്ജിദുകളിൽ പ്രത്യേകം ഉദ്ബോധനവും പ്രാർത്ഥനകളും നടന്നു. അങ്ങാടിത്താഴം ചാവക്കാട് മഹല്ല് ജുമാത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖബർ സിയാറത്തും ദുആ സമ്മേളനവും നടന്നു.
ദുആ സമ്മേളനത്തിന് പൈലിപ്പുറം അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കാളിയത്ത്, സെക്രട്ടറി നൗഷാദ് അഹമ്മു, നാസർ കൊളാടി, ഷംസുദീൻ മൂളയിൽ, നൗഷാദ് നെടുംപറമ്പിൽ, എൻ കെ ശംസുദ്ധീൻ, സിദ്ധീഖ് ഹാജി, ശിഹാബ്, എം മുനീർ സാലി മഹല്ല് നിവാസികൾ എന്നിവർ സന്നിഹിതരായി.