കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കെഎസ്‌ഐഡിസി നിലപാടിനെ വിമര്‍ശിച്ച് ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തെ കെഎസ്‌ഐഡിസി സ്വാഗതം ചെയ്യുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കെഎസ്ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്ഐഡിസി ചെയ്യേണ്ടിയിരുന്നത്. നിങ്ങളുടെ നോമിനിക്കു സിഎംആർഎലിൽ നടന്നതെന്തെന്ന് അറിയില്ലെന്നതു ലോജിക്കൽ അല്ല.
സത്യം കണ്ടെത്താനാണ് ശ്രമം. ഹൈക്കോടതി അഭിപ്രായപ്പെട്ടു. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
57 കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. തങ്ങൾക്ക് ബന്ധമില്ലാത്തതിനാൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാണ് കെഎസ്ഐഡിസി ഹർജിയിൽ ആവശ്യമുന്നയിക്കുന്നത്.