പത്തനംതിട്ടയിൽ ആന്റോ ആന്റണി കെ സുധാരകനെ കെ സുരേന്ദ്രൻ ആക്കിയതും അവർ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ജാഥ തീരും വരെ മൈക്കിന് മുന്നിൽ വഴക്കോ മൈര് പറച്ചിലോ ഇല്ലാതെ നോക്കേണ്ടത് നേതാക്കന്മാരാണ്.
രാഷ്ട്രീയക്കാരിൽ എം.എം മണിക്കോ പി.സി ജോർജ്ജിനോ വി ശിവൻകുട്ടിക്കോ ഒക്കെ അവർ ലൈസൻസ് കൊടുത്തിട്ടുണ്ട്.

ഒരു ‘മൈര്’ പുരാണം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും മൈക്കിലൂടെ ‘മൈര്’ എന്ന് മലയാളി കേൾക്കുന്നത് ആദ്യമായിട്ടായിരിക്കാം. കെ സുധാകരൻ തൃശൂർക്കാരനോ കോട്ടയംകാരനോ ആയിരുന്നെങ്കിൽ ഒരു പത്രക്കാരനും ഞെട്ടില്ലായിരുന്നു. 

തൃശൂർക്കാർ മുപ്പത് നാൽപത് കൊല്ലങ്ങൾക്ക് ശേഷം ഒരു കൂട്ടുകാരനെ ആദ്യമായി കണ്ടുമുട്ടിയാൽ ‘എവിടെടാ മൈരേ’ ‘ആരുടെ കോണാത്തിൽ’ ആയിരുന്നു ഇത്രേം നാൾ എന്നൊക്കെയാകും ആദ്യത്തെ സലാം പറച്ചിൽ. ഒരു കണ്ണൂർക്കാരനിൽ നിന്നും പ്രതീക്ഷിച്ചിരുന്നത് കുലംകുത്തി, നികൃഷ്ടജീവി, കടക്ക് പുറത്ത്, പരനാറി എന്നീ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ആയിരുന്നു എന്ന് വേണം കരുതുവാൻ.
ചില നേതാക്കന്മാരുടെ പ്രസംഗങ്ങൾ കേൾക്കുമ്പോൾ അവരുടെ ആവേശം കാണുമ്പോള്‍ ചിന്തിക്കാറുണ്ടായിരുന്നു, ഇവരുടെയൊക്കെ വായിൽ നിന്നും ഒരു തെറി വാക്ക് വരാതെ എങ്ങനെ കൺട്രോൾ ചെയ്യുന്നു എന്ന്. പക്ഷെ അതിപ്പോൾ കെ സുധാകരൻ ആരെയും കൂസാതെ മൈക്കിനുമുന്നിൽ വെച്ചുകൊണ്ട് ആ ‘മൈര്’ നടത്തിയപ്പോൾ ആ വിഷമവും മാറിക്കിട്ടി. 
പറഞ്ഞ സമയത്ത് ഒരു സ്നേഹിതൻ എത്താതിരിക്കുമ്പോൾ ഒരു ആവറേജ് മലയാളിയുടെ വായിൽ നിന്നും വരുന്ന വാക്കുകൾ ആണിത് എന്ന് ഏവർക്കും അറിയാം. എങ്കിലും വിവാദങ്ങൾ നമുക്ക് പണ്ടേ ഇഷ്ടമാണല്ലോ ?
ഒരു രാഷ്ട്രീയ നേതാവോ സിനിമക്കാരനോ സാമൂഹ്യപ്രവർത്തകനോ ജനത്തിന് മുന്നിലിരുന്ന്‌ ഉറക്കം തൂങ്ങുവാനോ, മൂക്കിൽ വിരൽ ഇടുവാനോ, റോഡുവക്കിൽ മൂത്രം ഒഴിക്കുവാനോ പാടില്ല എന്നുള്ളത് കൈരളി ചാനലിലെ ‘സാക്ഷി’ എന്ന പ്രോഗ്രാം വന്നതുമുതൽ ഏവരും മനസിലാക്കേണ്ടതായിരുന്നു. 
ജാഗ്രത ജീവിതത്തിൽ എപ്പോഴും പുലർത്തണമെന്ന് അവർ നമ്മെ പഠിപ്പിച്ചു. ഏഷ്യാനെറ്റ് അവാർഡ് ഷോയിൽ ലാലേട്ടൻ രഞ്ജിനി ഹരിദാസിനെ കാണിച്ചുകൊണ്ട് മമ്മുട്ടിയുടെയും സിദ്ധിഖിന്റെയും മുന്നിൽ വെച്ച് കൈ കുലുക്കുന്ന സീൻ മലയാളി മറന്നു കാണില്ല. അതുപോലെ ചാനല്‍ അവതാരകൻ വേണുവിന്റെ ‘ലൈവിലെ’ വിപ്ലവഗാനം സ്വന്തം കൂട്ടുകാർ പുറത്തുവിട്ടതും നമ്മൾ കണ്ടതാണ്.
കർണ്ണാടക അസംബ്ലിയിൽ  ബിജെപി എംഎൽഎ അശ്ലീല വീഡിയോ കാണുന്നത് പകർത്തിയതും പത്രക്കാരാണ്. അതുപോലെ എത്രയെത്ര സംഭവങ്ങൾ നമ്മൾ കണ്ടിട്ടും കേട്ടിട്ടും കെ സുധാകരൻ ഈ പത്രക്കാർക്ക് വേണ്ടി ഇത്രേം പറഞ്ഞത് അനവസരത്തിൽ ആയിപ്പോയി എന്നതാണ് നമ്മുടെ വിഷമം. 

കണ്ണൂർ പോലുള്ള ഒരു ജില്ലയിൽ വെട്ടും തടകളുമായി വളരെ ജാഗ്രതയോടെ ജീവിതം തള്ളി നീക്കുന്ന സുധാകരനെ പോലുള്ള ഒരാൾക്ക് കേരളത്തിലെ പത്രക്കാരെയും അവരുടെ മൈക്കുകളെയും പേടിയില്ല എന്നത് വാസ്തവം ആണെങ്കിലും കേൾക്കുന്ന ജനത്തിനെയെങ്കിലും ഒന്ന് പേടിക്കണമായിരുന്നു. 

ജനത്തിനെ സംബന്ധച്ചിടത്തോളം സിനിമയിൽ മമ്മുട്ടിയോ ലാലോ സുരേഷ് ഗോപിയോ ജോജുവോ എത്ര തെറി പറഞ്ഞാലും കേൾക്കുവാനുള്ള കരുത്തുണ്ട് .
രാഷ്ട്രീയക്കാരിൽ എം.എം മണിക്കോ പി.സി ജോർജ്ജിനോ വി ശിവൻകുട്ടിക്കോ ഒക്കെ അവർ ലൈസൻസ് കൊടുത്തിട്ടുണ്ട്. പക്ഷെ കോൺഗ്രസ്സുകാർ അങ്ങനെയൊക്കെ പറയുമ്പോൾ അതിനെ ഗ്രൂപ്പ് സമവാക്യമായി ചിത്രീകരിക്കും എന്നത് മനസിലാക്കാതെ പെരുമാറുന്നത് സൂക്ഷിക്കേണ്ടിയിരിക്കുന്നു. 

ഒരു പാർട്ടിയിൽ രണ്ടു നേതാക്കന്മാർ ഉണ്ടായാൽ അവരുടെ ഏതൊരു വാക്കും നോക്കും പ്രവർത്തിയും നോക്കി നോക്കി നടക്കുന്നവരാണ് മലയാളികൾ. കരുണാകരനെയും ആന്റണിയെയും, വിഎസ്സിനേയും പിണറായിയേയും, ഉമ്മൻചാണ്ടിയെയും ചെന്നിത്തലയേയും രണ്ടു വഴിക്കാക്കിയവരാണവർ. 

സൂക്ഷ്മത കുറവ് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച് കോൺഗ്രസുകാർക്ക് അബദ്ധം പിണഞ്ഞാൽ അവരുടെ അണികൾ തന്നെ വിഷമിക്കും. എതിരാളികൾ അതിനെ ആഘോഷിക്കുകയും ചെയ്യും.
കെ സുരേന്ദ്രന്റെ പദയാത്രയിൽ ഉണ്ടാക്കിയ പ്രചാരണഗാനം വരെ അവർക്ക് എതിരായി ഭവിച്ചിട്ടും കമ്മ്യുണിസ്റ്റുകൾ അതിനെ ഏറ്റെടുത്തിട്ടില്ല. കാരണമായി കാണേണ്ടത് അന്തർധാരകളാണ്. 
പത്തനംതിട്ടയിൽ ആന്റോ ആന്റണി കെ സുധാരകനെ കെ സുരേന്ദ്രൻ ആക്കിയതും അവർ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ജാഥ തീരും വരെ മൈക്കിന് മുന്നിൽ വഴക്കോ മൈര് പറച്ചിലോ ഇല്ലാതെ നോക്കേണ്ടത് നേതാക്കന്മാരാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ ഇനിയെങ്കിലും സ്ലിപ്പ് ഓഫ് ദ ടാങ് ഇല്ലാതെ സൂക്ഷിക്കുക.
ഈ മൈരന്മാരെയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മൈക്കിലൂടെ ദാസനുംമൈര് എന്നത് സാധാരണ പ്രയോഗമാക്കണം എന്ന് ആവശ്യപ്പെട്ട് മഹാകവി വിജയനും 

By admin

Leave a Reply

Your email address will not be published. Required fields are marked *