കോഴിക്കോട്: ആലപ്പുഴയിലെ വാര്‍ത്താ സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എത്താന്‍ വൈകിയതില്‍ കെ സുധാകരന്‍ അസഭ്യപ്രയോഗം നടത്തിയതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയിലെ പ്രയോഗമാണെന്ന് മുരളീധരന്‍ പറഞ്ഞു. ആദ്യത്തെ വാചകം മാത്രമാണെങ്കില്‍ ‘മൈ ഡിയര്‍’ എന്നു വിശേഷിപ്പിക്കാം.
 ‘മാധ്യമങ്ങള്‍ പറയുന്നതു പോലെയാണെങ്കില്‍, കെ സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയില്‍ പറയുന്നൊരു വാചകമാണ്. ആദ്യത്തെ വാചകം മാത്രമാണെങ്കില്‍ ‘മൈ ഡിയര്‍’ എന്നും വിശേഷിപ്പിക്കാം. മുഴുവന്‍ വാചകമാണ് പറഞ്ഞതെങ്കില്‍ അതു തമിഴില്‍ പറയുന്നതാണ്.
 അല്ലെങ്കില്‍ ഇംഗ്ലിഷില്‍ പറയുന്ന പ്രയോഗമാണ്. അതിനെ ആ രീതിയില്‍ കണ്ടാല്‍ മതി. അതൊന്നും പാര്‍ട്ടിയുടെ വഴക്കിന്റെ ഭാഗമല്ല.’- മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു.മുസ്ലീം ലീഗ് കോണ്‍ഗ്രസ് സഖ്യം നിലനിര്‍ത്താന്‍ എന്തുവീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.
മൂന്നാം സീറ്റ് ആവശ്യത്തില്‍ ലീഗിന് വേണ്ടി കണ്ണീരൊഴുക്കുന്ന ഇപി ജയരാന്‍ ആദ്യം ആര്‍ജെഡിയുടെ കണ്ണ് തുടയ്ക്കട്ടെ. ലീഗിന്റെ ശക്തി അളക്കാന്‍ ആരും ജയരാജനെ ഏല്‍പ്പിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *