ഡൽഹി:  മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അയച്ച ഏഴാമത്തെ സമൻസാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഒഴിവാക്കുന്നത്.
വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ആറ് തവണയും ഹാജരാകാത്തത്.
അടുത്ത മാസം നേരിട്ട് ഹാജരാകണമെന്ന് കേജ്‌രിവാളിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം സമ്മർദ്ദം സൃഷ്ടിക്കരുതെന്നും പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിൽ നിന്ന് പുറത്തുപോകില്ലെന്നും പാർട്ടി വ്യക്തമാക്കി.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ എല്ലാ സമൻസുകളും നിയമവിരുദ്ധം എന്ന് പറഞ്ഞുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി ഒഴിവാക്കിയത്.
ഏഴാമത്തെ സമൻസ് കൂടാതെ, ഫെബ്രുവരി 14, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, ഡിസംബർ 22-2023, നവംബർ 2-2023 തീയതികളിലാണ് നേരത്തെ ഇഡി ആറ് സമൻസ് നൽകിയത്. ഫെബ്രുവരി 17ന്, എക്സൈസ് പോളിസി കേസിൽ അഞ്ച് സമൻസുകൾ ഒഴിവാക്കിയതിന് ഇഡിയുടെ പരാതിയുമായി ബന്ധപ്പെട്ട് മാർച്ച് 16 ന് നേരിട്ട് ഹാജരാകാൻ ഡൽഹി കോടതി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *