ഡല്‍ഹി: 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാം. കഴിഞ്ഞ വര്‍ഷം 60 രാജ്യങ്ങളിലേക്കായിരുന്നു ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിട്ടുള്ളത്. പക്ഷേ ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലായി. ഹെന്‍ലി പാസ്പോർട്ട് ഇന്‍ഡക്സില്‍ ഇത്തവണ ഇന്ത്യയുടെ സ്ഥാനം 85 ആണ്. കഴിഞ്ഞ വര്‍ഷം 84 ആയിരുന്നു. ഇതില്‍ നിന്നാണ് സ്ഥാനം ഇടിഞ്ഞത്. അതേസമയം ഹെന്‍ലി പാസ്പോർട്ട് ഇന്‍ഡക്സ് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഫ്രാന്‍സിന്‍റേതാണ്. ഫ്രാൻസുകാർക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. […]