കോട്ടയം: പനയ്‌ക്കപ്പാലത്ത് സ്‌കൂട്ടർ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഭരണങ്ങാനം സ്വദേശി ജോഫിൻ ജോയ് (19) ആണ് മരിച്ചത്. ജോഫിൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം. ഉന്നത പഠനത്തിനായി വിദേശത്തേയ്‌ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജോഫിൻ. മൃതദേഹം പാലാ ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നിർമല ജിമ്മിയുടെ സഹോദരിയുടെ മകനാണ് ജോഫിൻ.

By admin

Leave a Reply

Your email address will not be published. Required fields are marked *