കൊച്ചി: രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദേശമാണ് മുസ്ലിം ലീഗിന് മുന്നിലേക്ക് വെച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ച് സമ്മതം വാങ്ങും. മുസ്ലിം ലീഗിന്റെ തീരുമാനം അവരുടെ യോഗ ശേഷം അറിയിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
‘സതീശന്‍ പറഞ്ഞില്ലേ. അത് തന്നെയാണ് ഔട്ട്കം. ഒരു ഓഫറാണ് മുന്നിലേക്ക് വെച്ചത്. രാജ്യസഭാ സീറ്റ് കൊടുത്താല്‍ അത് എടുക്കുമോയെന്ന് അവര്‍ പറഞ്ഞിട്ടില്ല. തങ്ങളുമായി സംസാരിച്ച ശേഷമെ മറുപടി പറയുകയുള്ളൂ.’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കെ സുധാകരന്‍ പ്രതികരിച്ചത്.