വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന ഘടകങ്ങളാണ്.  വൈറ്റമിനുകള്‍ എത്രമാത്രം പ്രധാനമാണ് എന്നത് ഇപ്പോഴും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളുടെയും ആരോഗ്യത്തിനും, അസുഖങ്ങളെ ചെറുക്കുന്നതിനുമെല്ലാം വൈറ്റമിനുകള്‍ അത്യാവശ്യമാണ്.
വൈറ്റമിൻ സി ഇല്ലെങ്കില്‍ നമ്മുടെ ചര്‍മ്മത്തിന്‍റെയും രോഗപ്രതിരോധ ശേഷിയുടെയും കാര്യം പോക്കാണ്, വൈറ്റമിൻ ഡി ഇല്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ മനുഷ്യന്‍റെ പഠനം- ജോലി- ബന്ധങ്ങള്‍ എല്ലാത്തിനെയും പ്രതികൂലമായി ബാധിക്കാം, വൈറ്റമിൻ എ ആണെങ്കില്‍ കണ്ണിനും ചര്‍മ്മത്തിനും അത്യാവശ്യം ആണ്, ബി വൈറ്റമിനുകളുടെ കുറവും നമ്മുടെ ആകെ ആരോഗ്യത്തെ അവതാളത്തിലാക്കും. 
ഇങ്ങനെ ഇവയ്ക്കെല്ലാം നമ്മുടെ ശരീരത്തില്‍ കാര്യമായ റോളുണ്ട്. അതിനാല്‍ തന്നെ ഇവയിലേതെങ്കിലും കുറ‍ഞ്ഞാലും അത് നമ്മളെ ബാധിക്കും. എന്നാലോ മിക്കവരും ഇങ്ങനെയുള്ള വൈറ്റമിൻ കുറവുകളെ കുറിച്ച് അറിയാറേ ഇല്ലെന്നതാണ് സത്യം. പലരും ജീവിതത്തില്‍ ഒരിക്കല്‍ പോലും വൈറ്റമിൻ ടെസ്റ്റ് ചെയ്യാത്തവരായിരിക്കും. ഇന്ത്യ പോലൊരു രാജ്യത്ത് വൈറ്റമിൻ ടെസ്റ്റുകള്‍ പതിവായി ചെയ്യുന്നത് ഉയര്‍ന്ന സാമ്പത്തികനില ഉള്ളവര്‍ മാത്രമാണെന്ന് പറയേണ്ടിവരും.
ഏതെങ്കിലും വൈറ്റമിനുകളില്‍ കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഭക്ഷണത്തിലൂടെയോ സപ്ലിമെന്‍റിലൂടെയോ നികത്തണമല്ലോ. വൈറ്റമിനുകള്‍ അല്‍പം കുറഞ്ഞാലും ജീവിച്ചുപോകാം എന്ന് ചിന്തിക്കുകയേ അരുത്. സ്കിൻ പ്രശ്നങ്ങള്‍, ദഹനപ്രശ്നങ്ങള്‍, ക്ഷീണം, വിഷാദം, മുടി കൊഴിച്ചില്‍, എല്ല് ദുര്‍ബലമാകല്‍, ശരീരവേദന, മാനസികമായ അസ്വസ്ഥത, ഓര്‍മ്മക്കുറവ്, കാഴ്ച മങ്ങല്‍ എന്നിങ്ങനെ നമ്മുടെ നിത്യജീവിതത്തെ നരകമാക്കുന്ന എത്രയോ പ്രശ്നങ്ങളാണ് വൈറ്റമിൻ കുറവ് നമ്മളിലുണ്ടാക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *