കല്പറ്റ: വയനാട്, വെള്ളമുണ്ടയിൽ വിജ്ഞാൻ ലൈബ്രറി പുസ്തക ആസ്വാദന സദസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് (ഞായർ 25 ഫെബ്രു.) വൈകീട്ട് നാല് മണിക്കാണ് പരിപാടി.
ആഹ്ളാദകരമായ ദീര്‍ഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം എന്ന മുഖവാക്യത്തോടെ ഹെക്റ്റർ ഗാർസിയ, ഫ്രാൻസെക്സ് മിറാലെസ് എന്നിവർ ചേർന്ന് രചിച്ച “ഇക്കിഗായ്” എന്ന പ്രശസ്തമായ പുസ്തകമാണ് ആസ്വാദനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്.
എസ് കെ തങ്ങൾ വെള്ളമുണ്ട ആസ്വാദനം അവതരിപ്പിക്കും. പരിപാടിയിൽ കെ കെ ചന്ദ്രശേഖരൻ മോഡറേറ്റർ ആയിരിക്കും.