കോയമ്പത്തൂര്‍: കൗണ്ടംപാളയത്ത് മൂന്നംഗ മലയാളി കുടുംബം ജീവനൊടുക്കിയതിന് പിന്നില്‍ വിവാഹബന്ധം തകര്‍ന്നതിലെ മനോവിഷമം മൂലമെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്.  പാലക്കാട് കൽപാത്തി സ്വദേശികളായ ദിയ ഗായത്രി (25), മാതാപിതാക്കളായ ജി.വിമല (56), ആർ.ഗണേശൻ (65) എന്നിവർ വെള്ളിയാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്.
ബെംഗളൂരുവിലെ ഐടി കമ്പനിയിലാണ് ദിയ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് ഐടി മേഖലയിൽതന്നെ ജോലി ചെയ്യുന്ന മലയാളി യുവാവിനെ ദിയ വിവാഹം ചെയ്തത്. രണ്ടുമാസം മുൻപാണ് ഭർത്താവുമായി വേർപിരിഞ്ഞ് കോയമ്പത്തൂരുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയെത്തിയത്. 
മകളുടെ ദാമ്പത്യബന്ധം തകർന്നതിലെ മനോവിഷമം നാട്ടിലുള്ള ബന്ധുവുമായി ബുധനാഴ്ച രാത്രി ഫോണില്‍ സംസാരിക്കവെ ഗണേശൻ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ഗണേശന്റെയും കുടുംബത്തിന്റെയും ഫോണ്‍ സ്വിച്ച് ഓഫായി.
 തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ബന്ധു ഇവരുടെ കോയമ്പത്തൂരിലുള്ള വീട്ടിലെത്തിയെങ്കിലും വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഗണേശനെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056) 

By admin

Leave a Reply

Your email address will not be published. Required fields are marked *