ലണ്ടൻ: വാഴപ്പഴം കൊണ്ടു പോകുന്ന കാർട്ടലുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. 5.7 ടൺ കൊക്കെയ്ൻ ആണ് യുകെയിലെ നാഷണൽ ക്രൈം എജൻസി പിടികൂടിയത്. യുകെയിൽ ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇതെന്നാണ് റിപ്പോർട്ട്.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 450 കോടി രൂപ വില വരും. അതായത് 4727 കോടി രൂപയിലധികം. ജർമനിയിലെ ഹാംബർഗ് തുറമുഖത്തേയ്ക്ക് കടത്തുന്നതിനിടയിലാണ് മയക്കുമരുന്നു സൂക്ഷിച്ച വാഴക്കുല കെട്ടുകൾ പിടികൂടിയത്.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് എൻസിഎ ഏജൻസി വക്താവ് അറിയിച്ചു. മയക്കുമരുന്ന് കടത്തലിലൂടെ പ്രതിവർഷം ബ്രിട്ടനിലെ ക്രിമിനൽ സംഘങ്ങൾ 42,028 കോടി രൂപ സമ്പാദിക്കുന്നതായി ആണ് എൻസിഎ രേഖകൾ വ്യക്തമാക്കുന്നത്.
സമീപകാലത്ത് ഇതിൽ വളരെയധികം വർദ്ധനയുണ്ടായതായി എൻസിഎ പറഞ്ഞു. ഇപ്പോൾ പിടിച്ചെടുത്ത മയക്കുമരുന്ന് യൂറോപ്പിലേക്കുള്ളതായിരുന്നെന്നും എൻസിഎ ഡയറക്ടർ ക്രിസ് ഫാരിമോണ്ട് വ്യക്തമാക്കി.