കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച് ആളുകള്‍ക്ക് നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത നാലു പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഗള്‍ഫ് സ്ട്രീറ്റിലാണ് സംഭവം.
ഇവരെ എന്‍വയോണ്‍മെന്റല്‍ പൊലീസിന് കൈമാറി. വാഹനം കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ ജുവനൈല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്യും. 500 ദിനാര്‍ വരെ പിഴയും ഈടാക്കും.