ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിൻ്റെ കഥ കഴിയുമെന്നും UDF കേരളത്തിൽ തകരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടെടുപ്പ് കഴിയുന്നതോടെ LDFനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തിൽ ഉണ്ടാവു. വർഗീയ ശക്തികളെ താലോലിച്ച് വർഗീയ ധ്രുവീകരണത്തിനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. മുസ്ലീം വോട്ട് സമാഹരിക്കാൻ LDF ശ്രമിക്കുമ്പോൾ UDF ആണ് ക്ഷയിക്കപ്പെടുന്നത്. സാമുദായിക ധ്രുവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് LDF ശ്രമിക്കുന്നത്. അത് തടയാൻ UDF തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈരാറ്റുപേട്ടയിൽ വൈദികനെ ആക്രമിച്ച […]