റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 152 റണ്‍സ് അകലെ മാത്രം. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍സ് എന്ന നിലയിലാണ്. 24 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, 16 റണ്‍സുമായി യഷ്വസി ജയസ്വാളും ക്രീസിലുണ്ട്.
നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 14 റണ്‍സിന് പുറത്തായിരുന്നു. 91 പന്തില്‍ 60 റണ്‍സെടുത്ത ഓപ്പണര്‍ സാക്ക് ക്രൗലി ഒഴികെയുള്ള ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിംഗിനെ അതിജീവിക്കാനായില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിനും, നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ഇംഗ്ലണ്ട് ബാറ്റര്‍മാരെ നിഷ്പ്രഭമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 353 റണ്‍സിനും, ഇന്ത്യ 307 റണ്‍സിനും പുറത്തായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *