മൂന്ന് വര്‍ഷംകൊണ്ട് മയക്കുമരുന്ന് കച്ചവടം കൊണ്ട് തമിഴ് സിനിമ നിര്‍മാതാവും സംഘവും സമ്പാദിച്ചത് 2000 കോടി. ചലച്ചിത്ര മേഖലയുടെ മറവിലായിരുന്നു നിര്‍മാതാവിന്‍റെ മയ്ക്കുമരുന്ന് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സംഘംത്തിന്‍റെ സ്വാധീനം. ന്യൂസീലന്‍റിലെ കസ്റ്റംസ് അധികൃതരും ഓസ്ട്രേലിയന്‍ പൊലീസും വിവരം നല്‍കിയപ്പോഴാണ് ഇവിടുത്തെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സംഭവം അറിയുന്നത്. മെത്താംഫെറ്റാമിന്‍ ഉണ്ടാത്താന്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട രാസവസ്തുവായ സ്യൂഡോഫെഡ്രിന്‍ ആ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നു എന്നായിരുന്നു വിവരം. തേങ്ങ പൊടിയില്‍ മറ്റ് ഉല്‍പന്നങ്ങളിലും കലര്‍ത്തിയായിരുന്നു കയറ്റിയയച്ചിരുന്നത്.
മെത്ത് എന്നും ക്രിസ്റ്റല്‍ മെത്ത് എന്നും അറിയപ്പെടുന്ന മെത്താംഫെറ്റാമിന്‍ ലോകം മുഴുവനും ഡിമാന്‍റുള്ള മയക്കുമരുന്നാണ്. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും കിലോയ്ക്ക് ഒന്നരക്കോടി വരെ വില വരും. മയക്കുമരുന്ന് അയച്ചിരിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണെന്ന് യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്‍റ് അഡ്മിനിസ്റ്റ്രേഷന്‍ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സെല്ലും, നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഉള്‍പ്പെട്ട ഒരു സംഘത്തെ അന്വേഷണത്തിന് നിയമിച്ചിട്ടുണ്ട്. മറ്റൊരു ചരക്ക് ഓസ്ട്രേലിയയിലേക്ക് അയയ്ക്കാനിരിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നെന്നും, ഡല്‍ഹിയിലെ ഗോഡൗണില്‍ വെച്ച് രാസവസതു ഭക്ഷണത്തില്‍ കലര്‍ത്തി പായ്ക്ക് ചെയ്യുന്നതിനിടെ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്നും അധികൃതര്‍ പറയുന്നു. 50 കിലോ രാസവസ്തു അവര്‍ക്കൊപ്പം പിടിച്ചെടുത്തു. കൂടുതല്‍ ചോദ്യം ചെയ്തതോടെ സംഘം തമിഴ് നാട്ടില്‍ നിന്നുള്ളവരാണെന്നും, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, രാജ്യാന്തര വിപണിയില്‍‍ 2000 കോടി വില വരുന്ന 45 ചരക്കുകള്‍ കയറ്റി അയച്ചെന്നും കണ്ടെത്തി. സംഘത്തിന്‍റെ നേതാവ് തിമിഴ് സിനിമാ നിര്‍മാതാവാണെന്നും, അയാളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ സ്യൂഡോഫെഡ്രിന്‍റെ ഉറവിടം അറിയാന്‍ കഴിയൂവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 
അതേസമയം, നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, ചരക്ക് കൈപ്പറ്റിയവരുടെ വിവരങ്ങള്‍ ന്യൂസിലന്‍റ്, ഓസ്ട്രേലിയന്‍ സര്‍ക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്

By admin

Leave a Reply

Your email address will not be published. Required fields are marked *