ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഖത്തറിലേക്ക് പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയ ഹയ്യാ വിസയുടെ കാലാവധി ഫെബ്രുവരി 24ന്‌ അവസാനിച്ചു. 2022 നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന വിസയാണ് 15 മാസത്തിലേറെ നീണ്ട കാലയളവിന് ശേഷം അവസാനിച്ചത്.  ഈ വിസയില്‍ ഫെബ്രുവരി 24ന് ശേഷം ഖത്തറില്‍ തുടരുന്നത് നിയമവിരുദ്ധമാണ്.
ലോകകപ്പ് ഫുട്ബാൾ വേളയിൽ ടിക്കറ്റ് സ്വന്തമാക്കിയ കാണികൾക്കായി പ്രഖ്യാപിച്ച വിസയാണ് ഹയാ വിസ. ടൂറിസം സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് നേരത്തെ ഹയ്യാ വിസയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചത്. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി വരെ നീട്ടിയത്.
ലോകകപ്പ് ഹയ്യാ വിസയുടെ കാലാവധി അവസാനിച്ചെങ്കിലും ഖത്തറിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹയ്യാ പോര്‍ട്ടലിലൂടെ വിവിധ വിസകള്‍ ലഭ്യമാണ്. ഹയ്യാ ടു ഖത്തര്‍ ആപ്പ് വഴിയോ ഹയ്യാ പോര്‍ട്ടല്‍ വഴിയോ സന്ദര്‍ശന വിസകള്‍ക്ക് അപേക്ഷിക്കാം. 
ഹയാ ടൂറിസ്റ്റ് വിസ (എ1), ജി.സി.സി റെസിഡന്റ് വിസ ഇ.ടി.എ (എ3), ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ തുടങ്ങിയവയും ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *