ന്യൂദല്‍ഹി- പിടികിട്ടാപ്പുള്ളിയായി പ്രഖാപിച്ച  നിരോധിത സിമി പ്രവര്‍ത്തകന്‍ ദല്‍ഹിയില്‍ അറസ്റ്റില്‍. സിമിയുടെ മാഗസിന്‍ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ശൈഖിനെയാണ് 22 വര്‍ഷത്തിന് ശേഷം ദല്‍ഹി പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു.
മഹാരാഷ്ട്രയിലെ ബുസാവലില്‍ നിന്നാണ് ഹനീഫിനെ പോലീസ് പിടികൂടിയത്. ഇയാള്‍ കേരളത്തില്‍ ഉള്‍പ്പെടെ സിമി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ദല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ സിമി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
2002ലാണ് ഡല്‍ഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഡിപ്ലോമ വിദ്യാഭ്യാസമുള്ള ഹനീഫ് ശൈഖ് 1997ലാണ് സിമിയില്‍ അംഗമായത്. 2001 ലല്‍  സിമി പ്രസിദ്ധീകരണമായ ‘ഇസ്ലാമിക് മൂവ്‌മെന്റി’ന്റെ എഡിറ്ററായി നിയമിതനായി.
സിമി നിരോധനത്തിന് പിന്നാലെ ഹനീഫ് ശൈഖ് അടക്കമുള്ളവര്‍ ഒളിവില്‍പോയി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ്, മുഹമ്മദ് ഹനീഫ് എന്ന പേരില്‍ ഇയാള്‍ ബുസാവലില്‍ താമസിക്കുന്നതായി വിവരം ലഭിച്ചത്. ബുസാവലിലെ ഉര്‍ദുമീഡിയം സ്‌കൂളില്‍ അധ്യാപകനായി ജോലിചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
 
2024 February 25IndiaCrimearresttitle_en: former simi-activist-arrested

By admin

Leave a Reply

Your email address will not be published. Required fields are marked *