സൗത്ത് കരോലിനയിൽ നിക്കി ഹേലിക്കെതിരായ വൻ വിജയത്തിന് ശേഷം ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ്.  വൈറ്റ് ഹൗസിലെക്ക് രണ്ടാം തവണയും പ്രസിഡന്റായി എത്താനുള്ള ട്രംപിന്റെ ആഗ്രഹത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്ന വിജയമാണ് സൗത്ത് കരോലിനയില്‍ ലഭിച്ചത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിച്ച ഏക വനിതയാണ് നിക്കി ഹാലേ. 2010ല്‍ സൗത്ത് കരോലിനയിലെ ജനപ്രീതിയുള്ള ഗവര്‍ണറായിരുന്നു നിക്കി. സ്വന്തം സ്റ്റേറ്റില്‍ വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. ജോ ബൈഡനെയും ഡൊണാള്‍ഡ് ട്രംപിനെയും ഭൂരിഭാഗം അമേരിക്കക്കാരും തള്ളിപറയുന്നത് വരെ താന്‍ പോരാട്ടം തുടരുമെന്നും. താനൊരു വനിതയാണ് പെട്ടെന്നൊന്നും പരാജയം സമ്മതിക്കില്ലെന്നുമാണ് നിക്കി പ്രതികരിച്ചത്.
അടുത്ത പത്തു ദിവസത്തിനുള്ളില്‍ ബാക്കിയുള്ള 20 സ്റ്റേറ്റുകളിലുള്‍പ്പെടെ ജനഹിതം അറിയാം. ജനങ്ങള്‍ക്കാണ് യഥാര്‍ത്ഥ അധികാരം ആരെ തെരഞ്ഞെടുക്കണമെന്ന്. ഒരു സ്ഥാനാര്‍ത്ഥി മാത്രമുള്ള സോവിയറ്റ് രീതിയിലുള്ള തെരഞ്ഞെടുപ്പല്ല ഇവിടെയെന്നും നിക്കി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *