കുവൈറ്റ് സിറ്റി: ദേശീയ ദിനാഘോഷ വേളയില്‍ അപമര്യാദയായി പെരുമാറുന്നവര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമം ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ് പറഞ്ഞു.
ദേശീയ ദിനം, വിമോചന വാര്‍ഷികം എന്നിവയുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ സുരക്ഷിതമാക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ച ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്ഷമയോടെ പ്രവര്‍ത്തിക്കണമെന്നും, എന്നാല്‍ നിയമലംഘകര്‍ക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.