തിരുവനന്തപുരം: തമ്പാനൂരില്‍ വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് 30 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിലായി.  കാട്ടാക്കട സ്വദേശി ബാലു, പൂജപ്പുര സ്വദേശി റെജി, ഒറീസ സ്വദേശികളായ പത്മചരണ്‍, ദിവേശ് സംഘ് എന്നിവരാണ് പിടിയിലായത്.
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് ഈ സംഘത്തെ പിടികൂടിയത്. കന്യാകുമാരി സ്‌പെഷ്യല്‍ ട്രയിനിലാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. പൊങ്കാലയുടെ തിരക്കിനിടയില്‍ രക്ഷപ്പെടാമെന്ന് കരുതിയാണ് പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *