ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാന കൊലപാതകം. ഭാര്യ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. പ്രവീണ്‍(25) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ പള്ളിക്കരണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. നാല് മാസം മുമ്പ് ഷര്‍മിയെന്ന അന്യജാതിക്കാരിയായ യുവതിയെ പ്രവീണ്‍ വിവാഹം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ഇതോടെ യുവതിയുടെ കുടുംബം പ്രവീണിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച രാത്രി ഷര്‍മിയുടെ മൂത്ത സഹോദരന്‍ ദിനേശും മറ്റ് മൂന്ന് പേരും ചേര്‍ന്ന് പ്രവീണിനെ പള്ളിക്കരണൈയിലെ ബാറിന് പുറത്ത് വളഞ്ഞിട്ട് വെട്ടി വീഴ്ത്തി. പ്രവീണിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.