കൊച്ചി: കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ച തൃപ്തികരമെന്ന് എംഎൽഎ എം കെ മുനീർ. മറ്റന്നാൾ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ മറ്റ് വിവരങ്ങൾ പുറത്തു പറയാൻ സാധിക്കൂവെന്നും മുനീർ പറഞ്ഞു. 27ന് വൈകിട്ട് എല്ലാ കാര്യങ്ങളും നിങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചർച്ച തൃപ്തികരമാണ്, കൂടുതൽ വിവരങ്ങൾ സാദിഖലി തങ്ങളുമായി 27-ാം തീയതി ചർച്ച ചെയ്ത ശേഷം മാത്രമേ പുറത്തുപറയാൻ പറ്റൂ. അന്തിമ തീരുമാനം പറയേണ്ടത് സാദിഖലി ശിഹാബ് തങ്ങളാണ്. മറുപടിയ്ക്ക് രണ്ട് ദിവസം കൂടി കാത്തിരിക്കണം.
ചർച്ച തൃപ്തികരമാണെങ്കിലും ഞങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള സമയം വേണ്ടേ. 27ന് വൈകിട്ട് നിങ്ങൾക്ക് എല്ലാ കാര്യങ്ങളും അറിയാം’, എം കെ മുനീർ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *