കൊല്ലം: കേസ് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിച്ചു. കൊല്ലം കേരളാപുരത്തുണ്ടായ സംഭവത്തിൽ നാലു പോലീസുകാർക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രിയിൽ കേരളപുരത്തിനടുത്ത് പൂജപ്പുര സൊസൈറ്റി ജംഗ്ഷനിൽ നാലംഗ സംഘം ഏറ്റുമുട്ടുന്നെന്ന പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പോലീസ്. ഇവരെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെ പോലീസിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.
സംഭവത്തിൽ സനേഷ്, അഭിലാഷ്, ചന്തു, അനൂപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രണമത്തിൽ പരിക്കേറ്റ കുണ്ടറ എസ്ഐ എസ്.സുജിത്, എഎസ്ഐ എൻ.സുധീന്ദ്ര ബാബു, സിപിഒമാരായ ജോർജ് ജയിംസ്, എ.സുനിൽ എന്നിവർ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.