തിരുവനന്തപുരം: കെഎസ്ആർടിസി വനിത കണ്ടക്ടർമാർക്ക് യൂണിഫോം ചുരിദാർ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറക്കി. താൽപര്യമുള്ളവർക്ക് പാന്റ്സും ഷർട്ടും ധരിക്കാം. എന്നാൽ ഓവർ കോട്ട് നിർബന്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കി.
കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ചപ്പോൾ വനിതകൾക്ക് ചുരിദാറും ഓവർകോട്ടുമായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാൽ ബസിൽ ജോലി ചെയ്യുമ്പോൾ ചുരിദാറിനെക്കാൾ പാന്റ്സും ഷർട്ടുമാണ് സൗകര്യമെന്ന് ചൂണ്ടികാട്ടി കുറച്ചു ജീവനക്കാർ സിഎംഡിക്ക് നിവേദനം നൽകിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് യൂണിഫോമിൽ ലിം​ഗസമത്വം ഏർപ്പെടുത്താൻ തീരുമാനമായത്. കാക്കി നിറത്തിലാണ് പുതിയ യൂണിഫോം.

By admin

Leave a Reply

Your email address will not be published. Required fields are marked *