കവരത്തി- അഞ്ചു കിലോ ഭാരവുമായി ഏറ്റവും കൂടുതല്‍ പുഷ് അപ്പില്‍ ലക്ഷദ്വീപിലെ കവരത്തി സ്വദേശി തസ്‌ലിമുദ്ദീന്‍ റെക്കോര്‍ഡിട്ടു. കവരത്തിയിലെ സൈനുല്‍ ആബിദിന്റേയും ഹമീദാബിയുടേയും മകനാണ് തസ്‌ലിമുദ്ദീന്‍.  30 സെക്കന്‍ഡിനുള്ളില്‍ 5 കിലോ ഭാരമുള്ള നക്കിള്‍ പുഷ്-അപ്പുകളുടെ പരമാവധി എണ്ണം കൈവരിച്ചതിലൂടെയാണ് അപൂര്‍വ ബഹുമതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്തിരുന്ന തസ്‌ലിമുദ്ദീന്‍ ആയോധന കലയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു.  ഇപ്പോള്‍ ഒരു ആയോധന കല പരിശീലകനായി ജോലി ചെയ്യുന്നു. സ്വദേശത്ത് ലോക റെക്കോര്‍ഡ് നേടിയ ആദ്യ വ്യക്തിയെന്നത് അഭിമാനകരമാണെന്ന് തസ്‌ലിമുദ്ദീന്‍ പറഞ്ഞു. 
 
 
 
2024 February 25Indiamartial artsKavarathiIslandachievementഓണ്‍ലൈന്‍ ഡെസ്‌ക് title_en: Kavarathi man creates world record in 5 Kg push up

By admin

Leave a Reply

Your email address will not be published. Required fields are marked *