മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാ കേന്ദ്രമായ ഓറ ആര്‍ട്‌സ് സംഘടിപ്പിച്ച ‘ഇന്റർനാഷണൽ ഓൾ സ്റ്റൈൽ ഡാൻസ് ബാറ്റിൽ’ കാണികളെ ആവേശഭരിതരാക്കി. ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ദുബൈ, കുവൈറ്റ്, അമേരിക്ക, ചൈന, ആഫ്രിക്ക, നൈജീരിയ,എത്യോപ്പിയ, ഖസാക്കിസ്ഥാൻ, നേപ്പാൾ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു മത്സരാർത്ഥികൾ. വൈകിട്ട് ആറു മുതല്‍ ഗുദേബിയ ഫിറ്റ്നസ്സ് ഹബ്ബ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച ഫ്ലോറിൽ മനാമ കാപ്പിറ്റൽ ഗവർണ്ണറേറ്റിന്റെ പ്രത്യേക സഹകരണത്തോട് കൂടി സംഘടിപ്പിച്ച പരിപാടി ബഹ്‌റൈനിൽ തന്നെ ആദ്യത്തെ ഇന്റർനാഷണൽ ഓൾസ്റ്റയിൽ ഡാൻസ് ബാറ്റിലായിരുന്നു.
വിവിധ രാജ്യക്കാരായ നാൽപതിലധികം മത്സരാർത്ഥികളാണ് പ്രോഗ്രാമിൽ പങ്കെടുക്കാനായി രാവിലെ മുതൽ ബഹ്‌റൈനിലേക്ക് എത്തിയത്. വൈകിട്ട് ആറു മണി ആകുമ്പോഴേക്കും പ്രോഗ്രാം സ്ഥലം കാണികളെക്കൊണ്ടും മത്സരാർത്ഥികളെകൊണ്ടും നിയന്ത്രണാതീതമായി. ബഹ്‌റൈനിൽ ആരും തന്നെ സംഘടിപ്പിക്കാത്ത ഒരു വ്യത്യസ്ത പ്രോഗ്രാമായതിനാൽ കാണികൾ വളരെ ആവേശത്തോടെയായിരുന്നു പ്രോഗ്രാം വീക്ഷിച്ചത്.
രണ്ട് തവണ ഓൾസ്റ്റയിൽ ഡാൻസ്ബാറ്റിലിൽ ഗൾഫ് ചാമ്പ്യനായി വിജയകിരീടം ചൂടിയ വൈഭവ് ദത്തായിരുന്നു പ്രോഗ്രാം ഡയറക്ടർ. കുട്ടികളെ അടക്കം ഉൾപ്പെടുത്തി ഓൾസ്റ്റയിൽ ഡാൻസ് ബാറ്റിൽ സംഘടിപ്പിച്ചത് ആദ്യമായി ബഹ്‌റൈനിലാണെന്ന് വൈഭവ്ദത്ത് പറഞ്ഞു. വാശിയേറിയ മത്സരത്തിൽ സൗദി പൗരനും നിരവധി ഇന്റർ നാഷണൽ ഡാൻസ് ബാറ്റിൽ മത്സരാംഗവുമായ ഊസി സീനിയർ കാറ്റഗറി വിന്നറായി. ഫിലിപ്പെയിൻ സ്വദേശി സയിറ സീനിയർ റണ്ണറപ്പായി. ജൂനിയർ കാറ്റഗറി വിന്നറായി ചൈനീസ് ഡാൻസർ അലി ജുൻബോ അർഹനായി.
.ഇന്ത്യയെ പ്രതിനിധീകരിച്ച ജിഷമിഷ്റ ജൂനിയർ റണ്ണറപ്പായി.വിജയികൾക്ക് നൂറ്ദിനാർ വീതം ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും, ഫലകങ്ങളും നൽകി. ബി ബോയ് ത്രിബൾ എക്സ് (റെഡ്ബുൾ ഡാൻസ് വേൾഡ് ഫൈനലിസ്റ്റ്) സൈറ,ഹോപ്പ് (ഓൾസ്റ്റൈൽ ഫിലിപ്പെയിൻ ചാമ്പ്യൻസ്), ഫിറോ(ജി സി സി ഓൾ സ്റ്റൈൽ ചാമ്പ്യൻ) തുടങ്ങിയവർ വിധി കർത്താക്കളായി. കാപ്പിറ്റൽ ഗവർണ്ണറേറ്റ് ഇൻഫർമേഷൻ ഫോളോപ്പ് ഡയറക്ടർ യൂസഫ് ലൂറിയുടെ മേൽനോട്ടത്തിലായിരുന്നു പ്രോഗ്രാം അവതരിപ്പിച്ചത്.
വൈഷ്ണവ്ദത്ത്, നിസാമുദ്ധീൻ തുടങ്ങിയവർ പ്രോഗ്രാമിന്റെ ചീഫ്കോഡിനേറ്ററായും, ഷാഹുൽ ഷാ, റിഫാസ്, സുന്ദർ വിശ്വകർമ്മ, ഇർഫാൻ അമീർ, സ്മിത മയ്യന്നൂർ,ശ്രീവിഭഹെഗ്‌ഡെ, ജോബോയ്ജോൺ,ബബിജിത്കണ്ണൂർ, സനൂബർ ഡാനിഷ്, അഭി ബി എസ്സ്,വിബിൻ,നൗഫൽ, ഷാജിഓട്ടുപാറ,മോഹിത് തുടങ്ങിയവർ പ്രോഗ്രാമുകൾ നിയന്ത്രിക്കുകയും ചെയ്തു.
ഡി ജെ കീല, സാമി തുടങ്ങിവർ നയിച്ച ഡി ജെ യും പ്രോഗ്രാമിന്ന് കൊഴുപ്പേകി. തികച്ചും വ്യത്യസ്തമായ ഇതേ രീതിയിലുള്ള പ്രോഗ്രാം ബഹ്‌റൈൻ ടൂറിസം വകുപ്പുമായി സഹകരിച്ചുകൊണ്ട് മെയ് മാസത്തിൽ വീണ്ടും സംഘടിപ്പിക്കുന്നതാണെന്ന് ഓറ അർട്സ് സെന്റർ ചെയർമാൻ മനോജ് മയ്യന്നൂർ പറഞ്ഞു.