റഷ്യന്‍ ഭരണകൂടം പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ മൃതദേഹം മാതാവിന് വിട്ടുനല്‍കി . ആര്‍ക്ടിക് ജയിലില്‍ മരിച്ച് ഒമ്പത് ദിവസങ്ങള്‍ക്കും നിരവധി വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് മൃതദേഹം വിട്ടുനല്‍കിയത്. നവാല്‍നിയുടെ വക്താവായ കിറ യാര്മിഷാണ് കഴിഞ്ഞ ദിവസം മൃതദേഹം വിട്ടുനല്‍കിയ വിവരം പുറത്തറിയിച്ചത്.
നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട മുഴുവന്‍ ആളുകളോടും നന്ദി പറയുന്നുവെന്ന് കിറ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. എന്നാല്‍ സാധാരണ രീതിയിലുള്ള സംസ്കാര ചടങ്ങുകള്‍ നടത്താന്‍ അധികാരികള്‍ അനുവദിക്കുമോയെന്ന് അറിയില്ലെന്ന ആശങ്കയും കിറ വ്യക്തമാക്കുന്നുണ്ട്.