ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണ് രണ്ടരവയസുകാരന്‍ മരിച്ചു. ഗുരുതരപൊള്ളലേറ്റ കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
തിങ്കളാഴ്ച സോഹ്നയിലെ ദംദമ ധനി ഗ്രാമത്തിലായിരുന്നു അപകടം. കുട്ടിയുമായി വീടിന്റെ ടെറസിലെത്തിയ അമ്മ അവന്റെ സമീപത്തായി ബക്കറ്റില്‍ ചൂടുവെള്ളം വച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ ടെറസിലിരുത്തിയ ശേഷം അമ്മ ഇവിടെനിന്ന് പോയി. തിരികെ വന്നപ്പോള്‍ കുട്ടിയെ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണനിലയില്‍ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയശേഷം ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.