കുവൈത്ത്: സ്പാർക്ക് എഫ്.സി മൂന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ജഴ്സിയുടെ പ്രാകാശനവും സൌഹൃദ മത്സരവും സുലൈബിക്കാത്ത് സ്പോർട്സ് അതോറിറ്റി ഗ്രൌണ്ടിൽ വെച്ച് നടന്നു. ക്ലബ്ബ് പ്രസിഡണ്ട് അനസ് കോട്ടക്കൽ, ടീം ക്യാപ്റ്റൻ അഷ്കർ എന്നിവർ ചേർന്ന് ഇസ്മായിൽ കാളത്ത് വളപ്പിലിൽ നിന്ന് ജഴ്സി ഏറ്റുവാങ്ങി. തുടർന്ന് നടന്ന സൌഹൃദ മത്സരത്തിൽ കെഎംസിസി തൃത്താല ടീമിനെ തോൽപ്പിച്ച് സ്പാർക്ക് എഫ്.സി വിജയികളായി. ചടങ്ങിൽ കുവൈത്തിലെ കലാകായിക- സാസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.