പത്തനംതിട്ട: സമരാഗ്‌നി വേദിയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പകരം കെ. സുരേന്ദ്രന് സ്വാഗതമരുളി ആന്റോ ആന്റണി എം.പി. സമരാഗ്‌നി ജാഥയ്ക്കു പത്തനംതിട്ടയിൽ നൽകിയ സ്വീകരണ യോഗത്തിനിടെയാണു ആന്റോ ആന്റണിയ്ക്ക് നാക്കുപിഴ സംഭവിച്ചത്.
‘‘സമരാഗ്‌നിയുടെ നായകൻ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ കെ.സുരേന്ദ്രൻ അവർകളേ ’’ എന്നാണ് ആന്റോ ആന്റണി പ്രസംഗിച്ചത്. എന്നാല്‍ അബദ്ധം പറ്റിയ ഉടന്‍ തിരുത്തുകയും ചെയ്തു.